കൊട്ടാരക്കര: എം.സി റോഡിൽ കുളക്കടയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ ലോറി ഇടിച്ചു, ആളപായമില്ല. ഇന്നലെ ഉച്ചയോടെയാണ് സംഭവം. റോഡരികിൽ നിറുത്തിയിട്ടിരുന്ന കാറിലും സ്കൂട്ടറിലുമാണ് ലോറി ഇടിച്ചത്. വാഹനങ്ങൾക്ക് തകരാറുണ്ട്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പുത്തൂർ പൊലീസ് കേസെടുത്തു.