കൊല്ലം: ശ്രീനാരായണ ഗുരു സ്വാമിതൃപ്പാദം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന അഞ്ച് വാല്യങ്ങളുള്ള ശ്രീനാരായണ ഗുരുദേവ കാവ്യതീർത്ഥം പുസ്തക പ്രകാശനവും പുരസ്‌കാര വിതരണവും 7ന് പത്തനാപുരം ഗാന്ധിഭവനിൽ നടക്കും.

ഗാന്ധിഭവൻ അന്തേവാസികൾ ഗുരുസ്മരണ നാടകത്തും. എസ്.എൻ.ജി.എസ്.ടി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ തങ്കമ്മ മാതാജി അദ്ധ്യക്ഷയാകും. ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘടാനം നിർവഹിക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ മുഖ്യ പ്രഭാഷണം നടത്തും. ചെമ്പഴന്തി അന്തർദേശീയ ശ്രീനാരായണഗുരു പഠന കേന്ദ്രം ചെയർമാൻ ഡോ. ബി. സുഗീത, അസോ. പ്രൊഫസർ ( പോണ്ടിച്ചേരി) സി.പി. പ്രിൻസ്, ദേശാഭിമാനി തിരുവനന്തപുരം അസി. എഡിറ്റർ എൻ.എസ്. സജിത്ത്, റസിഡന്റ് എഡിറ്ററും കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, മലയാലപ്പുഴ ഗുരുപ്രസാദം ടി.ആർ. രജികുമാർ, ശിവഗിരി മഠം പി.ആർ.ഒ ഇ. സോമനാഥൻ എന്നിവർ സംസാരിക്കും. എസ്.എൻ.ജി.എസ്.ടി ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി എ.ബി. അനിൽ കുമാർ സ്വാഗതവും ട്രസ്റ്റ് ട്രഷറർ ആർ. ചന്ദ്രശേഖരൻ നന്ദിയും പറയും.