pho
തെന്മല ഡാം ജംഗ്ഷന് സമീപത്തെ പെട്ടിക്കടയിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് കത്തി നശിച്ച കട

പുനലൂർ: വഴിയോര കച്ചവടത്തിനിടെ ഗ്യാസ് സിലിൻഡറിന് തീ പിടിച്ച് പെൺകുട്ടിക്ക് പൊള്ളലേറ്റു. ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. തെന്മല ഡാം ജംഗ്ഷന് സമീപത്തെ ആർ.പി.എൽ 9ാം ബ്ലോക്കിലെ താമസക്കാരിയായ ബിജി എന്ന നളിനിക്കാണ് (33) പൊള്ളലേറ്റത്. തെന്മല- കുളത്തൂപ്പുഴ റോഡ് കടന്ന് പോകുന്ന തെന്മല ഡാം ജംഗ്ഷനിലെ ലെഷർ സോണിന് എതിർ വശത്ത് സ്ഥിതി ചെയ്യുന്ന പെട്ടിക്കടയിലെ ഗ്യാസ് സിലിൻഡറാണ് പൊട്ടിത്തെറിച്ച് നാശ നഷ്ടം സംഭവിച്ചത്.പെട്ടിക്കട പൂർണമായും കത്തി നശിച്ചു. സംഭവം കണ്ട സമീപ വാസികളും മറ്റും ഓടി കൂടി തീ അണച്ചു. തുടർന്ന് ഫയർഫോഴ്സ് എത്തി സമീപ പ്രദേശങ്ങളിലേക്ക് തീ പടർന്ന് പിടിക്കാതിരിക്കാൻ നടപടി സ്വീകരിച്ചു.