ചവറ : തേവലക്കര തെക്കൻ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇന്നലെ തിരുവുത്സവത്തിന് കൊടിയേറി . ഇന്നലെ രാവിലെ 8 ന് ക്ഷേത്രം തന്ത്രി പുതുമന എസ്. ദാമോദരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ തൃക്കൊടിയേറി . കുടക്കീഴിൽ സമൂഹ പറ നടന്നു. ഇന്ന് മഹാ ശിവരാത്രി ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ രാത്രി 7 മണി മുതൽ നൃത്ത അരങ്ങേറ്റം, 7. 45 ന് അത്താഴപൂജ, 8ന് ശ്രീബലി ശ്രീഭൂതബലി, 8 .30 ന് വിളക്ക് ആചാരം , 9 മണിമുതൽ ശ്രീ മഹാദേവന് അഞ്ച് പൂജയും കലശവും രാത്രി 9. 15 മുതൽ നൃത്തസന്ധ്യ , ഒരു മണി മുതൽ നൃത്തനാടകം എന്നിവ ഉണ്ടായിരിക്കും.