 
പുനലൂർ: സൈക്കിളിൽ നിന്ന് വീണ് കൈ ഒടിഞ്ഞ് ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബാലന്റെ വലത് കൈയിലെ സ്റ്റീൽ വള ഫയർ ഫോഴ്സ് മുറിച്ച് നീക്കി. കലഞ്ഞൂർ ലക്ഷം വീട് നീതു ഭവനിൽ അനന്ദുവിന്റെ(13)നീര് വന്ന കൈയിലെ വളയാണ് മുറിച്ച് നീക്കിയത്. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് പുനലൂർ ഫയർ സ്റ്റേഷനിൽ എത്തിയ അനന്ദുവിന്റെ ഒടിഞ്ഞ് നീര് പിടിച്ച കൈയിലെ സ്റ്റീൽ വളയാണ് മുറിച്ച് നീക്കിയത്. തുടർന്ന് കുട്ടിയെ ഫയർ ഫോഴ്സിന്റെ ആംബുലൻസ് താലൂക്ക് ആശുപത്രിയിൽ തിരികെ എത്തിച്ചു. ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ എസ്.സാബു, മുരളീധര കുറിപ്പ്, അലോഷ്യസ്, ശ്രീകുമാർ,കണ്ണൻലാൽ തുടങ്ങിയവരാണ് രക്ഷപ്രവർത്തനം നടത്തിയത്.