uliyanadu-padam

ചാത്തന്നൂർ : ആദിച്ചനല്ലൂർ മഹിളാ കിസാൻ ശാക്തീകരൺ പരിയോജന (എം.കെ.എസ്.പി )ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് ലേബർ ബാങ്ക് അംഗങ്ങൾക്കായി തെങ്ങുകയറ്റത്തിൽ പരിശീലനം നൽകി.കിലയുടെ നേതൃത്വത്തിൽ കൊല്ലം സൗത്ത് ഫെഡറഷനാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഞാറ്റടി തയ്യാറാക്കൽ, യന്ത്രവത്കൃത നെൽകൃഷി, പച്ചക്കറി കൃഷി, ഡ്രിപ് ഇറിഗേഷൻ, കിണർ റീചാർജ്, ജീവാണു വളം നിർമ്മാണം, ട്രാക്ടർ പരിശീലനം എന്നിവയിലും പരിശീലനം നൽകും. ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കു പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ അക്കൗണ്ടന്റ് ശീതൾ മോഹൻ അദ്ധ്യക്ഷയായിരുന്നു. സി. ഇ. ഒ അജി എബ്രഹാം പദ്ധതി വിശദീകരിച്ചു.