 
ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ കരിങ്ങന്നൂർ മങ്കാട് ഏലായിൽ സമൂഹ്യ വിരുദ്ധർ
മോട്ടോർ കുന്ന് വേങ്ങവിള വീട്ടിൽ ബാബുരാജന്റെ കാർഷിക വിളകൾ നശിപ്പിച്ചു. ഇരുപതിലധികം ഏത്തവാഴക്കുലകളാണ് വെട്ടിനശിപ്പിച്ചത്. കുലകൾ വെട്ടിയെടുത്ത് മങ്കാട് തോട്ടിലെ പാലത്തിനടിയിൽ കൊണ്ടിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൂയപ്പള്ളി പൊലീസിന് പരാതി നൽകി .