
തൃശൂർ: പത്മശ്രീ പുരസ്‌കാര ജേതാക്കളിലൊരാളായ ഡോ.ശോശാമ്മ ഐപ്പിനെ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോൾ തോമസ് ആദരിച്ചു. ഇസാഫ് സഹസ്ഥാപക മെറീന പോൾ പൊന്നാട അണിയിച്ചു. തന്റെ ഗവേഷണ പുസ്തകമായ 'വെച്ചൂർ പശു പുനർജ്ജന്മം' കെ.പോൾ തോമസിന് ശോശാമ്മ ഐപ്പ് സമ്മാനിച്ചു. ഇസാഫ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ് ആശംസയറിയിച്ചു.