
തൃശൂർ: സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കി നാടിന്റെ സമഗ്രവികസനം ഉറപ്പ് നൽകുന്ന ജനകീയ ബഡ്ജറ്റാണ് നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ പറഞ്ഞു. കാർഷിക ഉൽപന്നങ്ങളുടെ താങ്ങ് വില ഉറപ്പ് നൽകാനുള്ള 2.7 ലക്ഷം കോടി ഉൾപ്പെടെ കാർഷിക മേഖലയ്ക്ക് വലിയ സഹായമാണ് പ്രഖ്യാപിച്ചത്. ഭവനരഹിതരായ 84 ലക്ഷം കുടുംബങ്ങൾക്ക് വീട് ലഭിക്കും. മലയോര പാതയും, 25,000 കി.മീ എക്പ്രസ് ഹൈവേയും ഉൾപ്പെടെ റോഡുകൾക്കും പാലങ്ങൾക്കും പ്രാമുഖ്യം നൽകുന്ന പ്രഖ്യാപനം അടിസ്ഥാന സൗകര്യവികസനത്തിന് ഗതിവേഗം വർദ്ധിപ്പിക്കുമെന്നും അനീഷ്കുമാർ പറഞ്ഞു.
ഡോ.ഉന്മേഷ് ഫോറൻസിക് മേധാവി
തൃശൂർ : പത്ത് വർഷത്തിന് ശേഷം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയായി ഡോ. ഉന്മേഷ്. എറണാകുളത്തു നിന്നുമാണ് ഡോ. ഉന്മേഷ് തൃശൂരിലെത്തുന്നത്.
ഭാരവാഹികൾ
തൃശൂർ: അഞ്ചേരിക്കാവ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായി ടി.വി.കണ്ണൻ (പ്രസിഡന്റ്), പി.ബി.ഹരിദാസ് (സെക്രട്ടറി) , മനോജ് നെല്ലിക്കൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വി.പി.റെജി, കെ.സി.വിനോദ് (വൈസ് പ്രസിഡന്റുമാർ), എ.പി.നിക്സൻ, അബ്ദുൾ മുജീബ് (ജോ. സെക്രട്ടറിമാർ), കെ.സീതാരാമൻ, ടി.കെ.ശശിധരൻ, വിനയൻ തേറായ്ക്കൽ (രക്ഷാധികാരികൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ.