തൃശൂർ: ഗുരുവായൂർ അമൃത് പദ്ധതിയുടെ ഭാഗമായി ചാവക്കാട് വടക്കാഞ്ചേരി റോഡിൽ മമ്മിയൂർ മുതൽ കോട്ടപ്പടി വരെയുള്ള ഭാഗത്ത് പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചതിനാൽ ഈ ഭാഗത്ത് എല്ലാ വാഹനങ്ങളുടെയും ഗതാഗതം പൂർണമായും തടസപ്പെടും. കുന്നംകുളത്ത് നിന്ന് വരുന്ന വാഹനങ്ങൾ കോട്ടപ്പടിയിൽ നിന്നും ചാവക്കാട് നിന്ന് വരുന്ന വാഹനങ്ങൾ മമ്മിയൂരിൽനിന്നും തിരിഞ്ഞ് പോകേണ്ടതാണെന്ന് കേരള ജല അതോറിറ്റി പ്രൊജക്ട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.