mini

തൃശൂർ: ജില്ലയിൽ ഒരു ഫാം കാർബൺ ന്യൂട്രൽ ആക്കാനുള്ള കൃഷി വകുപ്പിന്റെ പദ്ധതിക്ക് കാർഷിക സർവകലാശാല പിന്തുണ നൽകണമെന്ന് കൃഷിമന്ത്രി പി.പ്രസാദ് അഭ്യർത്ഥിച്ചു. സർവകലാശാലാ കാമ്പസുകൾക്കൊപ്പം ഈ പദ്ധതിയും പുരോഗമിക്കണം. കാർഷിക സർവകലാശാലയുടെ 51 ാമത് സ്ഥാപിത ദിനാഘോഷ ചടങ്ങുകൾ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരുടെ ഹൃദയ ഭൂമിയായി കാർഷിക സർവകലാശാല മാറിയിട്ടുണ്ടെന്ന് പരിപാടിയുടെ അദ്ധ്യക്ഷത വഹിച്ച് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. ഈ ആഘോഷ വേളയിൽ, കാർഷിക സർവകലാശാലയ്ക്ക് തുടക്കം കുറിച്ച മുൻ മുഖ്യമന്ത്രി സി.അച്യുത മേനോന്റെ പ്രതിമ സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലാ സ്ഥാപിത ദിനത്തോടനുബന്ധിച്ച് വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. സർവകലാശാല വൈസ് ചാൻസലർ ഡോ.ആർ.ചന്ദ്രബാബു, രജിസ്ട്രാർ ഡോ.സക്കീർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.