mmmm

കാഞ്ഞാണി: കണ്ടശ്ശാംകടവിൽ കാർ മറിഞ്ഞു,​ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ടശ്ശാംകടവ് പാലത്തിന്റെ അപ്രോച്ച് റോഡിൽ നിന്ന് താഴേക്കാണ് കാർ മറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് സംഭവം.

തൃശൂരിൽ നിന്ന് ചാവക്കാട് ഒരുമനയൂർ വീട്ടിലേക്ക് വരികയായിരുന്ന മങ്കേടത്ത് നിഹാൽ ഇബ്രാഹിമിന്റെ കാറാണ് കണ്ടശ്ശാംകടവ് പാലത്തിന് സമീപം നിന്ന് താഴേയ്ക്ക് മറിഞ്ഞത്. സീറ്റ്ബെൽറ്റും എയർബാഗും ഉപയോഗിച്ചിരുന്നതിനാൽ നിസാരപരിക്കുകളോടെ കാറിലുള്ളവർ രക്ഷപ്പെട്ടു.

ബൈക്കിന് വശം കൊടുക്കുന്നതിടെ നിയന്ത്രണം വിട്ട് കാർ മറിയുകയായിരുന്നത്രെ. കാർ ഉടമ നിഹാൽ ഇബ്രാഹിന് നെറ്റിതടത്തിൽ മുറിവ് ഉണ്ടെങ്കിലും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.