
തൃശൂർ : റെക്കാഡ് തിരുത്തി കൊവിഡ് കുതിപ്പ്. ഇന്നലെ 7,306 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജനുവരി 30 ന് രേഖപ്പെടുത്തിയ 7289 ആയിരുന്നു ഇതിന് മുമ്പുള്ള ഉയർന്ന നിരക്ക്. വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 935 പേരും വീട്ടു നിരീക്ഷണത്തിലുള്ള 29,960 പേരും ചേർന്ന് 37,266 പേരാണ് ആകെ രോഗബാധിതരായത്.
3,910 പേർ രോഗമുക്തരായി. ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,32,335 ആണ്. 5,91,360 പേരാണ് ആകെ രോഗമുക്തരായത്. ഇന്നലെ റിപ്പോർട്ട് ചെയ്ത ഒന്ന് ക്ലസ്റ്ററും ചേർത്ത് നിലവിൽ 35 ക്ലസ്റ്ററുകളാണുള്ളത്.
പരിശോധന കൂട്ടി
കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടി. 15,571 സാമ്പിളുകൾ പരിശോധിച്ചു. 2,711 പേർക്ക് ആന്റിജൻ പരിശോധനയും, 12,513 പേർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും നടത്തി. ഇതുവരെ 48,08,984 ഡോസ് കൊവിഡ് 19 വാക്‌സിൻ വിതരണം ചെയ്തു. ഇതിൽ 21,98,119 പേർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചു.
സ്ഥിരീകരിച്ചത് മുക്കാൽ ലക്ഷം പേർക്ക്
കൊവിഡ് മൂന്നാം തരംഗം രൂക്ഷമായ ജനുവരിയിൽ രോഗം ബാധിച്ചത് മുക്കാൽ ലക്ഷത്തോളം പേർക്ക്. രണ്ട് വർഷത്തിനിടെ കൂടുതൽ പേർക്ക് പ്രതിദിനം രോഗം ബാധിച്ചതും കഴിഞ്ഞ മാസമാണ്. കഴിഞ്ഞ മാസം 74,731 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് തവണ വീതം അയ്യായിരത്തിനും ആറായിരത്തിനും മുകളിൽ പ്രതിദിന കണക്കെത്തിയപ്പോൾ 30 ന് 7289 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന ടി.പി.ആർ നിരക്കും അന്നായിരുന്നു.
ജനുവരി
കൊവിഡ് ബാധിച്ചവർ 74,731
ഉയർന്ന പ്രതിദിന കണക്ക്
22 5120
25 5520
28 6082
30 7289
31 6177