കൊടകര: സഹൃദയ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ 'ഒരുനാൾ' സംഗീത ആൽബം ശ്രദ്ധേയമാകുന്നു. കോളേജിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ആൽബം യൂട്യൂബിൽ റീലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ പതിനായിരത്തിലേറെ പേരാണ് കണ്ടത്. അഭിനേതാക്കളും രചന, സംവിധാനം തുടങ്ങി അണിയറ പ്രവർത്തകരുമെല്ലാം സഹൃദയ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ്. പഠനത്തോടാപ്പം വിദ്യാർഥികളുടെ കലാ സാംസ്‌കാരികരംഗത്തെ കഴിവുകളെ വികസിപ്പിക്കാനും അവരുടെ അഭിരുചികളെ തിരിച്ചറിയാനും ഇതുവഴി വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനും സാധിക്കുന്നു. സഹൃദയ മീഡിയ ഡയറക്ടർ ഫാ. ചാക്കോ കാട്ടുപറമ്പിലിന്റെ നേതൃത്വത്തിലാണ് ആൽബം ഒരുക്കിയിരിക്കുന്നത്.