 
ചെറുതുരുത്തി: ആയുർവേദത്തിലൂടെ ആരോഗ്യ മേഖലയിൽ സമഗ്ര സംഭാവന നൽകിവരുന്ന പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജ് ഡയറക്ടർ സന്ധ്യ മണ്ണത്തിനെ നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ തൃശുർ ജില്ലയുടെ പ്രഥമ അവാർഡ് നൽകി ആദരിച്ചു. വള്ളത്തോൾ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ ഖാദർ അവാർഡ് സമ്മാനിച്ചു. നെടുമ്പുര എം.വി.എം.എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസും നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ ജില്ലാ കോ-ഓർഡിനേറ്ററുമായ വനജ രഘുത്തമൻ, ശിവദാസൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.