ചാലക്കുടി: മുരിങ്ങൂർ ചീനിക്കൽ ക്ഷേത്രത്തിലെ മഹോത്സവം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. രാവിലെ കാഴ്ച ശീവേലി, മേളം എന്നിവ നടന്നു. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ അമൃതഭോജനം അടക്കമുള്ള പ്രധാന ചടങ്ങുകളെല്ലാം വേണ്ടെന്ന് വച്ചിരുന്നു. വൈകീട്ട് നടന്ന പകൽപ്പൂരത്തിന് കിരൺ നാരായണൻകുട്ടി തിമ്പേറ്റി. പത്മശ്രീ പെരുവനം കുട്ടൻ മരാരുടെ നേതൃത്വത്തിലായിരുന്നു മേളം. തുടർന്ന് പള്ളിവേട്ട നടന്നു. ബുധാനാഴ്ച രാവിലെയുള്ള ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.