ചാലക്കുടി: പരിയാരത്ത് അഞ്ച് പേരെ തെരുവ് നായ കടിച്ചു. തോമസ് (60), ലോനപ്പൻ (70), ആന്റു (67) എന്നിവർക്കാണ് ആഴത്തിൽ മുറിവേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. മറ്റുള്ളവർക്ക് കാര്യമായി പരിക്കില്ല. ഇന്നലെ രാവിലെ ആറരയ്ക്കായിരുന്നു സംഭവം. ഇറച്ചി വിൽപ്പന ശാലകളുടെ പരിസരത്ത് ചുറ്റിപ്പറ്റി നടക്കുന്ന നായകളിലൊന്നാണ് ആളുകളെ കടിച്ചത്. ഇവിടെ നിന്നുള്ള അവശിഷ്ടങ്ങൾ ഭക്ഷിക്കുന്നതിന് തമ്പടിക്കുന്ന നായക്കൂട്ടം വാഹന സഞ്ചാരത്തിനും ഭീഷണി ഉയർത്തുന്നുണ്ട്.