കേന്ദ്ര ബഡ്ജറ്റ് കത്തിച്ച് ചാലക്കുടിയിൽ എ.ഐ.വൈ.എഫ് പ്രവർത്തകർ പ്രതിഷേധിക്കുന്നു.
ചാലക്കുടി: കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് അനുകൂല ബഡ്ജറ്റിൽ പ്രതിഷേധിച്ചും എൽ.ഐ.സിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ബഡ്ജറ്റ് കത്തിച്ചായിരുന്നു പ്രതിഷേധം. ജില്ലാ വൈസ് പ്രസിഡന്റ് പി.വി. വിവേക് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി. സജിത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ഡി. പ്രവീൺ, പി.സി. അയ്യപ്പൻ, മധു തൂപ്രത്ത്, കെ.കെ. ഗിരീഷ്, സുനിൽ.പി.സി എന്നിവർ സംസാരിച്ചു.