ചാവക്കാട്: ചേറ്റുവ പാലത്തിലെ ടാറിംഗ് തകർന്ന് കുഴികൾ രൂപപ്പെട്ട് തുടങ്ങി. പാലത്തിന്റെ ഗ്യാപ്പുകളിൽ നിന്ന് ടാറിംഗ് അടർന്നു പോയിട്ടുണ്ട്. കോടികൾ ചെലവിൽ പാലം റിപ്പയർ ചെയ്ത് കരാറുകാരൻ തിരിച്ചുപോയി അധികം ദിവസങ്ങൾക്കുള്ളിൽ തന്നെ പാലത്തിന്റെ കോൺക്രീറ്റ് തകർന്ന് കുഴി രൂപപെടാൻ തുടങ്ങി. ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കുഴികൾ മൂലം പ്രധാനമായും ഇരുചക്ര വാഹനങ്ങളാണ് അപകട ഭീഷണിയിലാവുന്നത്. കുഴികൾ ആയും തകർന്നും കിടക്കുന്ന ഭാഗങ്ങൾ നന്നാക്കാൻ പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും എൻ.എച്ച് ഉദ്യോഗസ്ഥർ അവഗണിക്കുകയാണ്. തകർന്ന ഭാഗങ്ങൾ അധികൃതർ എത്രയും പെട്ടെന്ന് റിപ്പയർ ചെയ്ത് അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.