പഴയന്നൂർ: ലോകായുക്ത ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി എളനാട് സെന്ററിൽ പ്രതിഷേധം സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ചേലക്കര മണ്ഡലം പ്രസിഡന്റ് പി.എം. ഷാജഹാൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. അബ്ബാസ്, സി.വി. ഷാജി, എം. അയൂബ് തുടങ്ങിയവർ നേതൃത്വം നൽകി.