തൃപ്രയാർ: സി.പി.എം നേതൃത്വത്തിലുള്ള സംയോജിതകൃഷി ജില്ലാതല ഉദ്ഘാടനം നാട്ടികയിൽ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് നിർവഹിച്ചു. എസ്.എൻ ട്രസ്റ്റ് സ്കൂളിനു സമീപം തോട്ടുപുര രജിത്തിന്റെ നാലര എക്കർ ഭൂമിയിലാണ് വിവിധതരം പച്ചക്കറിക്കൃഷിക്ക് തുടക്കമായത്. ചടങ്ങിൽ എം.എ. ഹാരിസ് ബാബു അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി.എം. അഹമ്മദ്, ജില്ലാ കോ- ഓർഡിനേറ്റർ ഡോ. സിൽവൻ, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ, ഇ.പി.കെ. സുഭാഷിതൻ, അഡ്വ. വി.കെ. ജ്യോതി പ്രകാശ്, കെ.ബി. ഹംസ എന്നിവർ സംസാരിച്ചു.