1

തൃശൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടിവ്, കസ്റ്റമർ റിലേഷൻ എക്‌സിക്യൂട്ടിവ്, സ്റ്റുഡന്റ് കൗൺസിലർ,സീനിയർ അക്കൗണ്ടന്റ്, മാർക്കറ്റിംഗ് എക്‌സിക്യൂട്ടിവ്‌സ്, ഹെൽപ്പർ (കേൾവിയിലും സംസാരത്തിലും വെല്ലുവിളി നേരിടുന്നവരും എന്നാൽ ശാരീരിക ശേഷിയുള്ളവരും), പ്രൊഡക്‌ഷൻ മാനേജർ, ഇന്റീരിയർ ഡിസൈനർ (2ഡി & 3ഡി), ഡ്രൈവർ, സെയിൽസ് കോ- ഓർഡിനേറ്റർമാർ,
ടെലികോളേഴ്‌സ്, സെയിൽസ് ടീം കോ- ഓർഡിനേറ്റർ, പിനാക്കിൾ യൂണിറ്റ് മാനേജർമാർ, ഡിസ്ട്രിബ്യൂഷൻ ലീഡേഴ്‌സ്, ഫിനാൻഷ്യൽ അഡ്വൈസേഴ്‌സ് തുടങ്ങിയ ഒഴിവുകളിലേക്ക് ഫെബ്രുവരി മൂന്നിന് രാവിലെ 10.30 മുതൽ 1.30 വരെ വെർച്വൽ (ഓൺലൈൻ) ഇന്റർവ്യൂ നടത്തപ്പെടുന്നു.

ഏതെങ്കിലും വിഷയത്തിൽ പി.ജി, ഡിഗ്രി, കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷ സ്ഫുടമായി കൈകാര്യം ചെയ്യാനുള്ള കഴിവ്, ബി കോം, സി.എ, സി.എം.എ, ഡിപ്ലോമ അല്ലെങ്കിൽ ഐ.ടി.ഐ സിവിൽ, എസ്.എസ്.എൽ.സി, പ്ലസ് ടു, ടൂവീലർ, ഫോർവീലർ ഡ്രൈവിംഗ് ലൈസൻസ് തുടങ്ങി യോഗ്യതയുള്ളവർക്ക് ഫെബ്രുവരി മൂന്നിന് മുമ്പ് വാട്‌സ്ആപ്പ് മുഖേനയോ വെബ്‌സൈറ്റ് മുഖേനയോ അപേക്ഷിക്കാം.

തൃശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്‌സ്ആപ്പ് നമ്പർ.9446228282. രജിസ്‌ട്രേഷനും പരിശീലനവും പൂർത്തിയാക്കിവർക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ വെബ്‌സൈറ്റായ www.employabilitycentre.org മുഖേന അപേക്ഷിക്കാം.
എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീസായ 250 രൂപ അടയ്ക്കാനുള്ള സൗകര്യം എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

പ്രൊ​ജ​ക്ട് ​അ​സി​സ്റ്റ​ന്റ് ​നി​യ​മ​നം

തൃ​ശൂ​ർ​:​ ​സം​ഗീ​ത​ ​നാ​ട​ക​ ​അ​ക്കാ​ഡ​മി​യി​ൽ​ ​പ്രോ​ജ​ക്ട് ​അ​സി​സ്റ്റ​ന്റു​മാ​രു​ടെ​ ​ര​ണ്ട് ​ഒ​ഴി​വു​ക​ളി​ലേ​ക്ക് 10​ ​മാ​സ​ത്തേ​ക്ക് ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്നു.​ ​യോ​ഗ്യ​ത,​ ​പ്രാ​യം​ ​തു​ട​ങ്ങി​യ​വ​ ​സം​ബ​ന്ധി​ച്ച​ ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്‌​സൈ​റ്റാ​യ​ ​w​w​w.​k​e​r​a​l​a​s​a​n​g​e​e​t​h​a​n​a​t​a​k​a​a​k​a​d​e​m​i.​i​n​ൽ​ ​ല​ഭ്യ​മാ​ണ്.​ ​അ​പേ​ക്ഷ​ ​നേ​രി​ട്ടോ,​ ​ത​പാ​ൽ​ ​മു​ഖേ​ന​യോ​ ​സ​മ​ർ​പ്പി​ക്കാം.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഫെ​ബ്രു​വ​രി​ 15.