bajet
ബഡ്ജറ്റിനെതിരെ എ.ഐ.വൈ.എഫ് ചേർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്ജറ്റ് കത്തിച്ച് പ്രതിഷേധിക്കുന്നു.

ചേർപ്പ്: കേന്ദ്ര സർക്കാർ ബഡ്ജറ്റിനെതിരെ എ.ഐ.വൈ.എഫ് ചേർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴുവിൽ സെന്ററിൽ ബഡ്ജറ്റ് പേപ്പർ കത്തിച്ച് പ്രതിഷേധിച്ചു. എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.എ. ഫൈസൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എ. ഷെമീർ അദ്ധ്യക്ഷനായി. പി.എസ്. സുഭാഷ്, അക്ഷയ് ശങ്കർ, രേഖ റിതേഷ്, ടി.ആർ. റിത്വിക്ക് എന്നിവർ പ്രസംഗിച്ചു.