കക്കൂസ് മാലിന്യം പുറത്തുവിട്ടെന്ന് ആരോപണം
വലപ്പാട്: കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്നും കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കുന്നുവെന്ന് ആരോപിച്ച് അയൽവാസികൾ പ്രതിഷേധം സംഘടിപ്പിച്ചു. ചാഴുവീട്ടിൽ സതിയും കുടുംബവും അയൽവാസികളായ അജിത്തും വിൻസെന്റുമാണ് വലപ്പാട് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നിൽപ്പ് സമരം നടത്തിയത്. ഏഴു മാസം മുമ്പ് പഞ്ചായത്തിൽ പരാതി കൊടുത്തിട്ടും പരിഹാരം കാണാത്തതിനാലാണ് ഇവർ പ്രതിഷേധം സംഘടിപ്പിച്ചത്.