krishi
രോഗം ബാധിച്ച പാടശേഖരം കൃഷി ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു.

തൃശൂർ: വിവിധ രോഗങ്ങൾ മൂലം ഒല്ലൂക്കര ബ്ലോക്കിലെ നെൽക്കൃഷിയിൽ 30 ശതമാനം നഷ്ടം ഉണ്ടായെന്ന് കൃഷി ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്ററിലെ കൃഷി ശാസ്ത്രജ്ഞരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമാണ് പാടശേഖരങ്ങൾ സന്ദർശിച്ചത്. പൊട്ടാസ്യത്തിന്റെ അഭാവം മൂലമുള്ള മഞ്ഞളിപ്പും, ബാക്ടീരിയ മൂലമുള്ള ഇലകരിച്ചിൽ, കുമിൾ രോഗങ്ങളായ ഓലകളിലെ തവിട്ടു പുള്ളിക്കുത്ത്, നെൻമണികളിലെ വർണമാറ്റം, തണ്ടുതുരപ്പന്റെ ആക്രമണം എന്നിവ കണ്ടെത്തി. കൊയ്ത്തിനോട് അടുത്തുകൊണ്ടിരിക്കുന്ന സമയം ആയതിനാൽ നിയന്ത്രണ മാർഗങ്ങൾ ഫലപ്രദമല്ല. ഭാവിയിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ഡോ. ചിഞ്ചു.വി.എസ്, അശ്വതി കെ.കെ, അശ്വതി കൃഷ്ണ.ആർ, ജാലിയ എം.കെ എന്നിവർ കർഷകർക്ക് നിർദ്ദേശം നൽകി.