rupikarichuസംയോജിത കൃഷി സംഘാടക സമിതി രൂപീകരണ യോഗം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ചന്ദ്രേശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: സി.പി.എം കൊടുങ്ങല്ലൂർ ഏരിയ തലത്തിൽ നടത്തുന്ന സംയോജിത കൃഷിയുടെ സംഘാടക സമിതി രൂപീകരിച്ചു. ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന യോഗം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.കെ. അബീദലി അദ്ധ്യക്ഷനായി. കർഷക സംഘം ഏരിയ സെക്രട്ടറി എം.എസ്. മോഹനൻ, നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, ഷീല രാജ്കമൽ തുടങ്ങിയവർ സംസാരിച്ചു. സംയോജിത കൃഷിയുടെ ഏരിയ തല ഉദ്ഘാടനം ഫെബ്രുവരി പത്തിന് കൂളിമുട്ടത്ത് പി.കെ ചന്ദ്രശേഖരന്റെ കൃഷി സ്ഥലത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ നിർവഹിക്കും. സംഘാടക സമിതി ചെയർമാനായി സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. അബീദലിയെയും ജനറൽ കൺവീനറായി എം.എസ്. മോഹനനെയും തിരെഞ്ഞെടുത്തു.

യോഗ തീരുമാനങ്ങൾ