കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭയുടെ അഞ്ച്, ആറ് വാർഡ് ഉൾപ്പെടുന്ന 82-ാം ബൂത്തിൽ കെ.എൻ. മൃത്യുഞ്ജയൻ സ്മാരക കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡിൽഷൻ കൊട്ടേക്കാട്ടിന്റെ വസതിയിൽ നടന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭ കൗൺസിലർ ജോളി ഡിൽഷൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സിയുടെ 137 രൂപ ചലഞ്ചിൽ ബൂത്തിൽ നിന്നും കൂടുതൽ പേരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. ഡിൽഷൻ കൊട്ടേക്കാട്ട്, ദാസൻ തേവാലിൽ, വി.കെ. ലോഹിതാക്ഷൻ, പി.എൻ. ശശിധരൻ, മുഹസിൻ ഇസ്ഹാഖ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.എൻ. ശശിധരൻ (പ്രസിഡന്റ്), യു.എസ്. നൗഷാദ് (ജനറൽ സെക്രട്ടറി), ടി.എസ്. രാധാകൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.