news-photo
വാരിയർ സമാജം സ്ഥാപിതദിനാഘോഷത്തിന്റെ ഭാഗമായി സമാജം സംസ്ഥാന പ്രസിഡണ്ട് എം.വി.ശങ്കരവാരിയർ പതാക ഉയർത്തുന്നു

ഗുരുവായൂർ: സമസ്ത കേരള വാരിയർ സമാജം സ്ഥാപിത ദിനം ആഘോഷിച്ചു. സമാജം സംസ്ഥാന പ്രസിഡന്റ് എം.വി. ശങ്കരവാരിയർ പതാക ഉയർത്തി. ജനറൽ സെക്രട്ടറി സി.ബി.എസ്. വാരിയർ, ട്രഷറർ രാജശേഖര വാരിയർ, കേന്ദ്ര വനിതാവേദി സെക്രട്ടറി രമ ഉണ്ണിക്കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എം. ഉണ്ണിക്കൃഷ്ണവാരിയർ, കെ.വി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് മധുര പലഹാരം നൽകി. സംസ്ഥാനത്തെ ജില്ലാ, യൂണിറ്റ് ആസ്ഥാന മന്ദിരങ്ങളിലും പതാക ഉയർത്തി വിവിധ ക്ഷേമ പ്രവർത്തനങ്ങളും പ്രായമായവരെ ആദരിക്കലും നടത്തി.