meeting
ചാലക്കുടി സൗത്ത് ജംഗ്ഷനിലെ താക്കോൽക്കാരൻ ടവറിൽ നടന്ന പുഷ്പാർച്ചന.

ചാലക്കുടി: രാഷ്ട്രീയ, സാമൂഹിക, സംസ്‌കാരിക മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്ന പൗലോസ് താക്കോൽക്കാരന്റെ 29-ാം അനുസ്മരണം എൽ.ജെ.ഡി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. സൗത്ത് ജംഗ്ഷനിലെ താക്കോൽക്കാരൻ ക്ലോക്ക് ടവറിൽ പുഷ്പാർച്ചനയും അനുസ്മരണ ചടങ്ങും സംഘടിപ്പിച്ചു. പ്രസിഡന്റ് ജോർജ് വി. ഐനിക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.എൽ. കൊച്ചപ്പൻ അദ്ധ്യക്ഷനായി. സി.എ. തോമസ്, ജനതാ പൗലോസ്, ഡേവിസ് താക്കോൽക്കാരൻ, എൻ.സി. ബോബൻ, കൊച്ചുപോളി കുറ്റിചാക്കു, ജിജു കരിപ്പായി, ജോയി മേലേടൻ, കെ.കെ. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.