driving

ഓൾ കേരള ഡ്രൈവിംഗ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ജി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: ഓൾ കേരള ഡ്രൈവിംഗ് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടിയിൽ കൺവെൻഷൻ നടത്തി. സംസ്ഥാന സെക്രട്ടറി ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗിനിദാക്ഷൻ അദ്ധ്യക്ഷനായി. മാർച്ച് 23, 24 തീയതികളിൽ നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. എൻ.എസ്. രാജീവ്, പി.വി. വീനസ്, കെ.കെ. രവി, എം.കെ.വാസു തുടങ്ങിയവർ സംസാരിച്ചു.