അന്തിക്കാട്: ചെമ്മാപ്പിള്ളി കടുക്കാട്ട് ശ്രീരുധിരമാല ഭുവനേശ്വരി ദേവീ ക്ഷേത്രത്തിലെ ദേവീദേവന്മാരുടെ പ്രതിഷ്ഠാ ദിനാഘോഷവും, തോറ്റംപാട്ട് മഹോത്സവവും 5, 6, 7 തീയതികളിൽ നടക്കും. അഞ്ചിന് രാവിലെ നിർമ്മാല്യ ദർശനം, ഗണപതിഹോമം, ഉഷപൂജ, നവകം, കലശാഭിഷേകം, മഹാനിവേദ്യം, നാഗക്കളം, ഭൂതക്കളം, ആറിന് രാവിലെ മുതൽ ക്ഷേത്രച്ചടങ്ങുകൾ, മുത്തപ്പന്മാർക്കും കോഞ്ചാത്തൻ സ്വാമിക്കും രൂപക്കളം, വിഷ്ണുമായ സ്വാമിക്ക് രൂപക്കളം, ഏഴിന് ഹനുമാൻ സ്വാമിക്ക് രൂപക്കളം, ദേവിയുടെ രൂപക്കളത്തിൽ എഴുന്നള്ളിപ്പ്, കളംപാട്ട് എന്നിവ നടക്കും.