പുതുക്കാട്: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സൂപ്പർ എക്‌സ്പ്രസ് ബസുകൾക്ക് ഫെയർ സ്റ്റേജ് അനുവദിക്കണമെന്ന് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. നിലവിൽ സൂപ്പർഫാസ്റ്റ് വരെയുള്ള സർവീസുകൾക്ക് പുതുക്കാട് സ്റ്റേജ് ഉണ്ടെങ്കിലും ബൈപ്പാസ് റൈഡറുകളിൽ കൂടുതലും എക്‌സ്പ്രസ് ബസുകളായതിനാൽ പുതുക്കാട് സ്റ്റേജ് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എം.എൽ.എ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് കത്ത് നൽകിയത്. മൂകാംബിക, വേളാങ്കണ്ണി സർവീസുകളും സൂപ്പർ എക്‌സ്പ്രസ് ആയതിനാൽ ഫെയര്‍‌സ്റ്റേജ് ലഭിച്ചാൽ മേഖലയിൽ ഉള്ളവർക്ക് ഏറെ പ്രയോജനകരമാകുമെന്നും എം.എൽ.എ കത്തിൽ ചൂണ്ടിക്കാട്ടി.