dyfi
ഡി.വൈ.എഫ്.ഐ ചാലക്കുടി ബ്ലോക്ക് കമ്മിറ്റി കേന്ദ്ര ബഡ്ജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിക്കുന്നു.

ചാലക്കുടി: യുവജനങ്ങളെ വഞ്ചിച്ച കേന്ദ്ര സർക്കാരിന്റെ ബഡ്ജറ്റിനെതിരെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ ബഡ്ജറ്റിന്റെ പകർപ്പ് കത്തിച്ചായിരുന്നു പ്രതിഷേധം. സെക്രട്ടറി ജിൽ ആന്റണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.സി. നിഖിൽ അദ്ധ്യക്ഷനായി. ജ്യോതിഷ് കാടുകുറ്റി, പി.ഒ. ബിനു, ഹാഷിം സാബു എന്നിവർ സംസാരിച്ചു.