തൃശൂർ: മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രി റേഡിയോതെറാപ്പി, ഓങ്കോളജി വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തിന് നടക്കുന്ന അർബുദ ദിനാചരണം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥ് ഉദ്ഘാടനം ചെയ്യും. ഡോ.കെ. സുരേഷ് കുമാർ അദ്ധ്യക്ഷനാകും. സൂപ്രണ്ട് ഡോ.ഷെഹ്ന.എ.കാദർ, ഡോ.കെ.ആർ. പ്രേമ, ഡോ.വി.ആർ. അജിത്ത്കുമാർ ,ഡോ.വി.പി. ഗീതാകുമാരി എന്നിവർ സംസാരിക്കും. തുടർന്ന് മെഡിക്കൽ കോളേജിലെ വനിതാ ജീവനക്കാർക്കായി സ്തനാർബുദത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസും നടക്കും. നാൽപത് വയസ് കഴിഞ്ഞ വനിതാ ജീവനക്കാർ സ്തനാർബുദ പരിശോധനകൾക്ക് തുടക്കം കുറിക്കും. സഖിയെന്ന് പേര് നൽകിയിരിക്കുന്ന ഒരുവർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനമാണിത്. എല്ലാ വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും രാവിലെ 12 മുതൽ 1 മണിവരെയാണ് പരിശോധന.