1
ഡി.സി.സി സെക്രട്ടറി കെ. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ മേലേതിൽ പാലത്തിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു.

വടക്കാഞ്ചേരി: മുൻ എം.എൽ.എ അനിൽ അക്കരയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 70 ലക്ഷം രൂപ ഉപയോഗിച്ച് മേലേതിൽ പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടും മാസങ്ങളായി പാലം തുറന്നു കൊടുക്കുന്നില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. നഗരസഭാ ചെയർമാനും സ്ഥലം എം.എൽ.എ എന്നിവർ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് ഡി.സി.സി ജനറൽ സെക്രട്ടറി കെ. അജിത് കുമാർ, ജിജോ കുര്യൻ, പി.എൻ. വൈശാഖ്, ടി.വി. സണ്ണി എന്നിവരടങ്ങുന്ന കോൺഗ്രസ് പ്രവർത്തകർ പാലത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.