manjal-krishi
കയ്പമംഗലം എ.പി.ജെ അബ്ദുൾ കലാം റോഡ് നിവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ മഞ്ഞൾ കൃഷിയുടെ വിളവെടുപ്പ് ചടങ്ങിൽ നിന്ന്.

കയ്പമംഗലം: റോഡിന്റെ ഇരുവശങ്ങളും ഹരിത വീഥിയാക്കി എ.പി.ജെ അബ്ദുൾ കലാം റോഡ് നിവാസി കൂട്ടായ്മ. മൂന്നുപീടിക ബീച്ചിലെ എ.പി.ജെ അബ്ദുൽ കലാം റോഡിലെ ഒരു കിലോമീറ്ററോളം ദൂരത്താണ് കൂട്ടായ്മ മഞ്ഞൾ കൃഷി നടത്തിയത്. നൂറ്മേനി വിളവുമെടുത്തു. റോഡിന്റെ വശങ്ങളിൽ മാലിന്യം നിക്ഷേപിക്കാതിരിക്കാനും വൃത്തിഹീനമാകാതിരിക്കാനുമാണ് കൂട്ടായ്മ ഇത്തരമൊരു ആശയം മുന്നോട്ടുവച്ചത്. ആറ് മാസം മുമ്പാണ് കൃഷിയിറക്കിയത്. പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീജിത്ത്, വാർഡ് മെമ്പർ യു.വൈ. ഷെമീർ എന്നിവർ ചേർന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഏകദേശം നൂറ് കിലോയോളം മഞ്ഞൾ വിളവെടുത്തു. കൂട്ടായ്മ പ്രസിഡന്റ് വിശ്വനാഥൻ വടശ്ശേരി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് അക്ബർ താനത്തുപറമ്പിൽ, സത്യൻ കുറൂട്ടിപ്പറമ്പിൽ, നസീർ വേളയിൽ, ഗോപി തറയിൽ, ഗീത സതീശ്, തജ്രി റഹീം, റസിയ സലാം, ഷീജ ദാസൻ, ഉഷ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ഡോ. നിഹാല റഹീം, നൈറ, ആശ്ലേയ, ഷെക്കീല ഷംസു, മിനി സത്യൻ, ശ്രേയ സത്യൻ എന്നിവർ പങ്കെടുത്തു.