കൊടുങ്ങല്ലൂർ: പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കൗമാരക്കാർക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ ഭവിഷ്യത്തുകളെപ്പറ്റി കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.എൽ. ബിനുകുമാർ ക്ലാസെടുത്തു. വാർഡ് കൗൺസിലർ അനിത ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.എ. നൗഷാദ് അദ്ധ്യക്ഷനായി. ഹെഡ്മിസ്‌ട്രെസ് ജി.എസ്. അജിത, ദേവിക എം.യു എന്നിവർ സംസാരിച്ചു.