പാവറട്ടി: മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.ഐ മുല്ലശ്ശേരി ലോക്കൽ സെക്രട്ടറിയും ജനകീയ നേതാവുമായിരുന്ന നിര്യാതനായ എ.പി.ബെന്നിയുടെ കുടുംബത്തെ സഹായിക്കാൻ സി.പി.ഐ മണലൂർ മണ്ഡലം കമ്മിറ്റി സ്വരൂപിച്ച ഫണ്ട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നാളെ കുടുംബത്തിന് കൈമാറും. മുല്ലശ്ശേരി ഹിന്ദു യു.പി സ്‌കൂളിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 4 ന് നടക്കുന്ന യോഗത്തിൽ സി.എൻ.ജയദേവൻ, കെ.കെ. വത്സരാജ്, അഡ്വ. വി.എസ്. സുനിൽകുമാർ, പി.കെ. കൃഷ്ണൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ എൻ.കെ. സുബ്രഹ്മണ്യൻ (ചെയർമാൻ), വി.കെ. രവീന്ദ്രൻ (കൺവീനർ), വി.ആർ. മനോജ് (ട്രഷറർ) എന്നിവർ അറിയിച്ചു.