തൃപ്രയാർ: നാട്ടിക തട്ടുപറമ്പിൽ മാറാട്ട് വേട്ടുവന്ത്ര താണിശ്ശേരി വെൽവെട്ടിക്കാവ് ശ്രീഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. രാവിലെ മഹാഗണപതി ഹോമം, നിർമ്മാല്യ ദർശനം, വിശേഷാൽ പൂജകൾ എന്നിവ നടന്നു. ക്ഷേത്രം പ്രസിഡന്റ് ഷൈൻ സുരേന്ദ്രനാഥ് കൊടിയേറ്റം നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി അരുൺ, കീഴ്ശാന്തി അമൽ എന്നിവർ മുഖ്യകാർമികരായി. ആറിന് പ്രതിഷ്ഠാ ദിനവും, 9ന് ക്ഷേത്രോത്സവവും ആഘോഷിക്കും.