കൊടുങ്ങല്ലൂർ: പൊതുമേഖലാ സമ്പത്ത് കൊള്ളയടിച്ചുവെന്നും, എൽ.ഐ.സിയടക്കം സ്വകാര്യവത്കരിക്കുകയും ചെയ്തുവെന്നും ആരോപിച്ച് എ.ഐ.വൈ.എഫ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ബഡ്ജറ്റ് കത്തിച്ച് പ്രതിഷേധിച്ചു. എ.ഐ.വൈ.എഫ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ജിതിൻ ടി. ആർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അഡ്വ. വി.എസ്. ദിനൽ, മണ്ഡലം കമ്മിറ്റി അംഗം അഭിലാഷ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം നവ്യ തമ്പി, സ്റ്റെഫിൻ മൈക്കിൾ എന്നിവർ സംസാരിച്ചു.