ചാലക്കുടി: നഗരസഭാ ചെയർമാൻ വി.ഒ.പൈലപ്പൻ പുതിയ കാർ വാങ്ങിയതിനെതിരെ പ്രതിപക്ഷം. സർക്കാർ അനുമതിയില്ലാതെയാണ് 24 ലക്ഷം രൂപ വിലയുള്ള കാർ വാങ്ങിയതെന്നാണ് പ്രതിപക്ഷ ആരോപണം. പത്തുലക്ഷം രൂപയിൽ കൂടുതൽ വില വരുന്ന കാർ നഗരസഭയിൽ വാങ്ങണമെങ്കിൽ സർക്കാരിന്റെ അനുമതി വാങ്ങണമെന്നാണ് ചട്ടം. തങ്ങൾ ഇതിനെ നേരത്തെ എതിർത്തിരുന്നു. ഇതിനിടെയാണ് ഇന്നോവ ഡെസ്റ്റർ കാർ വാങ്ങിയത്. ഇതിനെതിരെ വകുപ്പ് മന്ത്രിക്കും സെക്രട്ടറിക്കും പരാതി നൽകിയെന്ന് പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് പറഞ്ഞു. നേരത്തെയുണ്ടായിരുന്ന ഇന്നോവ കാർ സുഗമമായി ഓടുന്നതിനിടെ ആഡംബര കാറിനായി നഗരസഭയുടെ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുത്തിയ ചെയർമാന്റെ നടപടിക്കെതിരെ നിയമ നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.