 
ചാവക്കാട്: നഗരസഭ 23-ാം വാർഡിൽ (ബ്ലാങ്ങാട് ബീച്ച്) അനധികൃതമായി പ്രവർത്തിക്കുന്ന കള്ള് ഷാപ്പ് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ഷാപ്പിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. നഗരസഭാ പ്രതിപക്ഷ നേതാവ് കെ.വി. സത്താർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.കെ. കബീർ അദ്ധ്യക്ഷനായി. കൗൺസിലർമാരായ ഫൈസൽ കാനാമ്പുള്ളി, അസ്മത്തലി, മണ്ഡലം കോൺഗ്രസ് സെക്രട്ടറി അഷറഫ്, ബൂത്ത് പ്രസിഡന്റ് മജീദ് ഇൻകാസ്, നേതാകളായ പരീദ് നെജുമുദ്ധീൻ, റെഹീഷ്, ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.