ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ അനധികൃതമായി പ്രവർത്തിക്കുന്ന കള്ളുഷാപ്പ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് സമര സമിതിയുടെ നേതൃത്വത്തിൽ നഗരസഭാ കാര്യാലയത്തിന് മുന്നിൽ നിൽപ്പ് സമരം നടത്തി. നിരവധിതവണ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അടച്ച് പൂട്ടാൻ നടപടിയെടുക്കാത്ത ചാവക്കാട് നഗരസഭ അധികൃതരുടെ നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. മദ്യനിരോധന സമിതി താലൂക്ക് പ്രസിഡന്റ് തോമസ് ചിറമ്മൽ, ഇൻകാസ് സംസ്ഥാന സെക്രട്ടറി സി. സാദിഖ് അലി, പൗരാവകാശ വേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം, ആർ.കെ. നവാസ്, ഷാജി കല്ലിങ്ങൽ, കെ.കെ. നജീബ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നഗരസഭാ സെക്രട്ടറിക്കും എം.എൽ.എയ്ക്കും നിവേദനം നൽകി.