തൃശൂർ: ഇന്റർനാഷണൽ കമ്പാരിസൺ പ്രോഗ്രാം (ഐ.സി.പി.) 2021 ന്റെ ഭാഗമായുള്ള വിവര ശേഖരണത്തിന് തിരഞ്ഞെടുക്കപ്പെട്ട മാർക്കറ്റുകളിലും കടകളിലും തുടക്കമായി. ക്രയശേഷി തുല്യത (പർച്ചേസിംഗ് പവർ പാരിറ്റി) അടിസ്ഥാനമാക്കി മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ഇന്റർകൺട്രി താരതമ്യം കണക്കാക്കുന്ന സൂചികയാണ് ഐ.സി.പി. ഐക്യരാഷ്ട്രസഭയുടെ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ, ലോകബാങ്ക്, ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് എന്നിവയുടെ നേതൃത്വത്തിലാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ എന്യൂമറേറ്റർമാർ പച്ചക്കറികൾ, പഴങ്ങൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ, തുണിത്തരങ്ങൾ, ചെരുപ്പ്, ഫർണീച്ചറുകൾ, പെയിന്റിംഗ് സാമഗ്രികൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രിക് ഉപകരണങ്ങൾ, മരുന്നുകൾ, മോട്ടോർ വാഹനങ്ങൾ, മൊബൈൽ ഫോൺ, ടി.വി, കമ്പ്യൂട്ടർ, ബാഗ്, കുട, വാച്ച്, സ്വർണം തുടങ്ങിയവയുടെ വിലയാണ് ശേഖരിക്കുന്നത്.