പുതുക്കാട്: കേരളത്തിൽ കൊവിഡ് മൂന്നാം തരംഗം ദ്രുതഗതിയിൽ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഹോമിയോ ആശുപത്രികളിൽ സ്പെഷ്യൽ ക്ലിനിക്കുകൾ തുറന്ന് പൊതുജനങ്ങൾക്ക് ഹോമിയോപ്പതി ചികിത്സ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഹോമിയോപ്പതി വകുപ്പ് തയ്യാറാകണമെന്ന് ഇൻസ്റ്റിറ്റിയൂഷൻ ഒഫ് ഹോമിയോപ്പതി കേരളയുടെ സംസ്ഥാന ഭാരവാഹികളായ ഡോ. ജോർഡി പോൾ, ഡോ.പി.ബി. ബിനീഷ്, ഡോ.കെ.ഐ. സന്തോഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു. വർദ്ധിച്ച വ്യാപനശേഷിയുള്ള മൂന്നാംതരംഗത്തിൽ തീവ്രത കുറഞ്ഞ ലക്ഷണങ്ങളാണ് ഉള്ളത് എന്നതാണ് പ്രത്യേകത. ഫലപ്രദമായ രീതിയിൽ ഹോമിയോ ചികിത്സകൊണ്ട് അസുഖം മാറുമെന്നതിനാൽ അതിനുള്ള നടപടി ഹോമിയോ വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് ദൗർഭാഗ്യകരമാണെന്ന് പ്രസ്താവനയിൽ ഭാരവാഹികൾ കുറ്റപ്പെടുത്തി.