gvr

ഗു​രു​വാ​യൂ​ർ​:​ ​ഗു​രു​വാ​യൂ​ർ​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ഉ​പ​ദേ​വ​ത​യാ​യ​ ​ഇ​ട​ത്ത​രി​ക​ത്തു​കാ​വി​ൽ​ ​ഭ​ഗ​വ​തി​ക്ക് ​ഇ​ന്ന് ​ദേ​വ​സ്വം​ ​വ​ക​ ​താ​ല​പ്പൊ​ലി.​ ​ആ​ഘോ​ഷ​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കി​ ​ച​ട​ങ്ങ് ​മാ​ത്ര​മാ​യാ​ണ് ​താ​ല​പ്പൊ​ലി​ ​ന​ട​ത്തു​ന്ന​ത്.​ ​രാ​വി​ലെ​ 11.30​ ​ന് ​ഗു​രു​വാ​യൂ​ര​പ്പ​ന്റെ​ ​ന​ട​ ​അ​ട​ച്ച​ ​ശേ​ഷം​ 12​ ​ന് ​ഭ​ഗ​വ​തി​യെ​ ​ആ​ന​പ്പു​റ​ത്ത് ​എ​ഴു​ന്ന​ള്ളി​ക്കും.​ ​പ​ല്ലാ​വൂ​ർ​ ​ശ്രീ​ധ​ര​മാ​രാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​ഞ്ച​വാ​ദ്യം​ ​അ​ക​മ്പ​ടി​യാ​കും.​ ​ദേ​വി​യെ​ ​ക്ഷേ​ത്ര​മ​തി​ല​ക​ത്തി​ന് ​പു​റ​ത്തേ​യ്ക്ക് ​എ​ഴു​ന്ന​ള്ളി​ച്ച​ ​ശേ​ഷം​ ​ഗു​രു​വാ​യൂ​ർ​ ​ശ​ശി​മാ​രാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പാ​ണ്ടി​മേ​ളം​ ​അ​ര​ങ്ങേ​റും.​ ​തു​ട​ർ​ന്ന് ​വെ​ളി​ച്ച​പ്പാ​ട് ​ന​ട​യ്ക്ക​ൽ​ ​പ​റ​ ​സ്വീ​ക​രി​ക്കും.​ ​ഇ​ക്കു​റി​ ​ഭ​ക്ത​രു​ടെ​ ​വ​ഴി​പാ​ടാ​യി​ ​പ​റ​ ​സ്വീ​ക​രി​ക്കു​ന്നി​ല്ല​ .​ ​ദേ​വ​സ്വം​വ​ക​ 13​ ​പ​റ​ ​മാ​ത്ര​മേ​ ​ഉ​ണ്ടാ​കൂ.​ ​പ​റ​ ​ചൊ​രി​ഞ്ഞ് ​നാ​ഗ​സ്വ​ര​ത്തി​ന്റെ​ ​അ​ക​മ്പ​ടി​യോ​ടെ​ ​കു​ള​പ്ര​ദ​ക്ഷി​ണ​മാ​യി​ ​അ​ക​ത്തേ​യ്ക്ക് ​എ​ഴു​ന്ന​ള്ളി​ക്കും.​ ​രാ​ത്രി​ 9.30​ ​ന് ​വീ​ണ്ടും​ ​എ​ഴു​ന്ന​ള്ളി​പ്പ് ​ഉ​ണ്ടാ​കും.​ ​ഇ​ട​ത്ത​രി​ക​ത്തു​കാ​വി​ൽ​ ​ഭ​ഗ​വ​തി​ക്ക് ​ദേ​വ​സ്വം​വ​ക​ ​താ​ല​പ്പൊ​ലി​ ​ആ​യ​തി​നാ​ൽ​ ​ഗു​രു​വാ​യൂ​ർ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​പൂ​ജ​ക​ളെ​ല്ലാം​ ​നേ​ര​ത്തെ​ ​പൂ​ർ​ത്തി​യാ​ക്കി​ ​ഇ​ന്ന് ​രാ​വി​ലെ​ 11.30​ ​ന് ​ക്ഷേ​ത്ര​ന​ട​ ​അ​ട​യ്ക്കും.​ ​ഭ​ഗ​വ​തി​യു​ടെ​ ​എ​ഴു​ന്ന​ള്ളി​പ്പും​ ​ന​ട​യ്ക്ക​ൽ​ ​പ​റ​ ​ച​ട​ങ്ങും​ ​ക​ഴി​ഞ്ഞ് ​വൈ​കീ​ട്ട് 4.30​ ​ന് ​മാ​ത്ര​മേ​ ​പി​ന്നീ​ട് ​ന​ട​ ​തു​റ​ക്കു​ക​യു​ള്ളൂ.​ ​ന​ട​യ​ട​ച്ച​ ​സ​മ​യ​ത്ത് ​ദ​ർ​ശ​നം,​ ​വി​വാ​ഹം,​ ​തു​ലാ​ഭാ​രം​ ​എ​ന്നി​വ​ ​ന​ട​ത്താ​ൻ​ ​ക​ഴി​യി​ല്ല.