വടക്കാഞ്ചേരി: പൊങ്ങണംകാട് മുതൽ കരുമത്ര വരെയുള്ള റോഡിന്റെ ഒന്നാംഘട്ടം നിർമ്മാണ
അനുമതിയുടെ നടപടിക്രമം ത്വരിതഗതിയിലാക്കും. 11.5 കിലോമീറ്റർ ദൂരം 40 കോടി രൂപ ചെലവിൽ കിഫ്ബി നിലവാരത്തിലാണ് വിഭാവനം ചെയ്തിട്ടുള്ളതു്. ഇതിൽ 7.5 കിലോമീറ്റർ ദൂരം വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലുടെയും ബാക്കി ദൂരം ഒല്ലൂർ നിയോജക മണ്ഡലത്തിലൂടെയുമാണ് കടന്നുപോകുന്നത്.

സാങ്കേതിക അനുമതി ലഭിക്കുന്നതിനായി വൈദ്യുതി ലൈനുകളും കുടിവെള്ള പദ്ധതികളും ലൈനുകളും മാറ്റിസ്ഥാപിക്കാൻ വേണ്ട എസ്റ്റിമേറ്റ് സമർപ്പിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി അടിയന്തരയോഗം വിളിക്കാനും തീരുമാനമായി. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ,​ തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ, നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ, പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.