വടക്കാഞ്ചേരി: മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനച്ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ ഗണപതിഹോമം, ഉഷപൂജ, നവകം, പഞ്ചഗവ്യം, ഉദയാസ്തമന പൂജ , പൂമൂടൽ, കേളി, കൊമ്പ് പറ്റ്,​ പഞ്ചാരിമേളം, ഉച്ചപൂജ, ശ്രീ ഭൂതബലി, വൈകീട്ട് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, തായമ്പക എന്നിവ നടക്കും. ഈ വർഷത്തെ മച്ചാട് മാമാങ്കത്തിന്റെ ഊഴക്കാരായ പുന്നംപറമ്പ് ദേശക്കാരാണ് പ്രതിഷ്ഠാദിന ചടങ്ങുകൾ നടത്തുക. ക്ഷേത്രം തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരി, മേൽശാന്തി സുരേഷ് എമ്പ്രാന്തിരി എന്നിവർ പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.