 
കുന്നംകുളം: ബ്ലൂമിംഗ് ബഡ്‌സ് ബഥാനിയാ സീനിയർ സെക്കൻഡറി സ്‌കൂളിന്റെ രജത ജൂബിലി സമ്മേളനവും സ്‌കൂൾ വാർഷികവും ആഘോഷിച്ചു. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപൊലീത്ത അദ്ധ്യക്ഷനായി. പ്രസ്തുത ചടങ്ങിൽ വിദ്യാലയത്തിൽ നിന്ന് വിരമിച്ച സ്റ്റാഫ് അംഗങ്ങളെയും 15 വർഷം പൂർത്തിയായ സ്റ്റാഫ് അംഗങ്ങളെയും ബഥനി ആശ്രമ സൂപ്പരിയർ ഫാ. സക്കറിയ ഒ.ഐ.സി.പൊന്നാടയണിയിച്ച് ആദരിച്ചു. സ്‌കൂൾ ചരിത്രം ആവിഷ്‌കരിക്കുന്ന ഡോക്യുമെന്ററി മുൻ മാനേജർ സോളമൻ ഒ.ഐ.സി പ്രകാശനം ചെയ്തു. കുന്നംകുളം ബഥനി സെന്റ് ജോൺസ് പ്രിൻസിപ്പൽ റവ. ഫാ. പത്രോസ് ഒ.ഐ.സി, ജൂബിലി സോവനീർ പ്രകാശനം ചെയ്തു. ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോബാജി ജൂബിലിഗാനം സഹൃദയ സമക്ഷത്ത് പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം. ബിജുബാൽ, വാർഡ് മെമ്പർ ഷാമില റാന്നി പെരുനാട് ബഥനി ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് വി. ഉഷകുമാരി, ബഥനി സെന്റ് മേരീസ് ഹെഡ്മിസ്ട്രസ് സൂസൻ സുമ എന്നിവർ ആശംസകൾ അർപ്പിച്ചു.
സ്‌കൂൾ പ്രിൻസിപ്പൽ മിസിസ് ഷേബ ജോർജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.സ്‌കൂൾ മാനേജർ റവ: ഫാ. ബെഞ്ചമിൻ ഒ.ഐ.സി സ്വാഗതവും സ്‌കൂൾ വൈസ് പ്രിൻസിപ്പൽ സി. രാധാമണി നന്ദിയും പറഞ്ഞു .