news

കുന്നംകുളം: പി.എം.എ.വൈ ഭവന നിർമ്മാണ ഫണ്ട് ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധിച്ചു. ഭവന നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കാതെ ദുരിതം പേറി വാടക വീട്ടിലും, ബന്ധുവീടുകളിലുമായി താമസിക്കുന്ന പി.എം.എ.വൈ ഗുണഭോക്താക്കൾക്ക് ഉടൻതന്നെ ഫണ്ട് അനുവദിക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു.

നഗരസഭയുടെ ഭൂമികൾ പണയം വയ്ക്കുന്നതിനായി നഗരസഭാ അധികൃതർ തയ്യാറായതായും, എന്നാൽ ഇതിന് ആധാരം ഇല്ലാത്തതിനാൽ ശ്രമം ഉപേക്ഷിച്ചതായും, ജനങ്ങളോട് കള്ളം പറയുന്ന ചെയർപേഴ്‌സൺ ജനങ്ങൾക്ക് മുന്നിൽ മാപ്പ് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കൗൺസിലർമാരായ ബിജു സി. ബേബി, ഷാജി ആലിക്കൽ, ലബീബ് ഹസ്സൻ, മിഷ സെബാസ്റ്റ്യൻ, മിനി മോൻസി, ലീല ഉണ്ണിക്കൃഷ്ണൻ, പ്രസുന്ന റോഷിത്ത് എന്നിവർ പങ്കെടുത്തു.